02:58pm 08 September 2026
NEWS
ലോക പുകയിലവിരുദ്ധ ദിനാചാരണം
09/06/2026  09:22 PM IST
nila
ലോക പുകയിലവിരുദ്ധ ദിനാചാരണം

 

ചെങ്ങന്നൂർ : ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും, ബോധവൽക്കരണ ക്ലാസും നടത്തി.
 മാവേലിക്കര ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ റാലി മാവേലിക്കര എംഎൽഎ എംഎസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു
 മുൻസിപ്പൽ ചെയർപേഴ്സൺ 
 ലളിത രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സഹദുള്ളയുടെ നേതൃത്വത്തിൽ ഉള്ള ഉദ്യോഗസ്ഥരാണ് റാലി നയിച്ചത് 150 ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു ലഹരിവിരുദ്ധ ക്ലാസ്സ് പ്രിവന്റ്റീവ് ഓഫീസർ ജയകൃഷ്ണൻ എടുത്തു, പ്രിവന്റീവ്ഓഫീസർ രാജേഷ് കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .
പ്രിവന്റീവ്ഓഫീസർമാരായ , അനു . യു , അരുൺ. വി , വിവേക്. കെ,ഷിജു പി ശശി ഷിജു, ബിജു, അസ്സി: എക്സൈസ് ഇൻസ്പെക്ട്മാരായ ഹാരിസ്.എസ് ,
കലേഷ്, പി ഡി ,
 വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ നിമ്മി , തസ്നി കലാം . സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രദീപ് എന്നിവർ പങ്കെടുത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.